കോന്നി : പൊതു ഗതാഗത്തെ വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ആർ റ്റി സി ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടന്ന ഏകദിന ഉല്ലാസ യാത്ര കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും സന്ദർശനം നടത്തി. കൊല്ലം ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും പുതിയ ടൂർ പ്രോഗ്രാമിൽ ആണ് അടവിയും ആനതാവളവും ഇടം പിടിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നായി അൻപത് പേർ അടങ്ങുന്ന സംഘം ആണ് ഏകദിന ഉല്ലാസ യാത്രയിൽ പങ്കെടുത്തത്.
കെ എസ് ആർ റ്റി സി ഡ്രൈവർ ബിജുകുമാറും കണ്ടക്ടർ അരവിന്ദും ആയിരുന്നു സാരഥികൾ. രാവിലെ ആറ് മണിക്ക് കൊല്ലം കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ നിന്നും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ അബ്ദുൽ നിഷാദ് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര രാവിലെ 8 മണിയോടെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി. വനപാലകരും തുഴച്ചിൽ തൊഴിലാളികളും ജീവനക്കാരും പൂച്ചെണ്ടുകൾ നൽകിയാണ് ഇവരെ സ്വീകരിച്ചത്. തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷം കുട്ടവഞ്ചിയിലും സംഘം ഉല്ലാസ യാത്ര നടത്തിയതിന് ശേഷമാണ് കോന്നി ഇക്കോടൂറിസം സെന്ററിലേക്ക് യാത്ര തിരിച്ചത്.
ആനത്താവളം സന്ദർശിച്ച ശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് യാത്രയായ സംഘം ഇവിടെ കുളിച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി രാത്രി എട്ടരയോടെ കൊല്ലത്ത് മടങ്ങി എത്തി. കേരളത്തിലെ 59 കെ എസ് ആർ റ്റി സി ഡിപ്പോകളിൽ നാല്പതോളം ഡിപ്പോകൾ കേന്ദ്രീകരിച്ച് ബഡ്ജറ്റ് ടുറിസം നടന്നു വരുന്നുണ്ട്. കെ എസ് ആർ റ്റി സി കൊല്ലം ജില്ലാ കോ ഓർഡിനേറ്റർ മോനായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
2021 നവംബർ ഒന്നിനാണ് കെ എസ് ആർ റ്റി സി ബഡ്‌ജറ്റ് ടൂറിസത്തിന് തുടക്കം കുറിക്കുന്നത്. മേയ് 31 വരെ നാലേകാൽ ലക്ഷം ആളുകൾ ആണ് ഈ പദ്ധതി വഴി സവാരി നടത്തിയത്. 978 വ്യത്യസ്ത പാക്കേജുകൾ വഴി 6500 ട്രിപ്പുകൾ നിലവിൽ നടന്നിട്ടുണ്ട്. കൊല്ലം – മൂന്നാർ റൂട്ടിലും ട്രിപ്പ് നടക്കുന്നുണ്ട്. രണ്ട് ദിവസം യാത്രയും താമസവും ഉൾപ്പെടെ 1450 രൂപയാണ് ഈടാക്കുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് മൈസൂർ – വേളാങ്കണ്ണി – കൊല്ലൂർ മൂകാംബിക യാത്രകളും നടക്കുന്നുണ്ട്. ഫോൺ വഴി ബുക്ക് ചെയ്താണ് സഞ്ചാരികൾ. ഇപ്പോൾ യാത്ര ചെയ്യുന്നത്. 9747969768,9496110124 എന്നിവയാണ് ബുക്കിങ്ങ് നമ്പറുകൾ. ജില്ലകളിൽ നടപ്പാക്കുന്ന യാത്ര വിജയകരമാണെങ്കിൽ സംസ്ഥാനത്ത് ഉടനീളം ഇത് വ്യാപിപ്പിക്കാനും കെ എസ് ആർ റ്റി സി ലക്ഷ്യമിടുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033