തൃശൂര്‍ : കോര്‍പ്പറേഷന്‍ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ച് രൂപമാറ്റം വരുത്തിയ വിഷയത്തില്‍ കോര്‍പ്പറേഷന്‍ മേയറെയും സെക്രട്ടറിയെയും പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ആവശ്യപ്പെട്ടു. കേരള മുന്‍സിപ്പല്‍ ചട്ടം ലംഘിച്ചാണ് ബിനി ടൂറിസ്റ്റ് ഹോം ടെണ്ടര്‍ നടപടികള്‍ നടന്നിരിക്കുന്നത്. മുന്‍കൂര്‍ അനുമതി നല്‍കിയുട്ടുണ്ടെന്നുള്ള മേയറുടെ നിലപാട് ചട്ടവിരുദ്ധമാണ്.
കേരള മുന്‍സിപ്പല്‍ ആക്‌ട് പ്രകാരം ബിനി ടൂറിസ്റ്റ് ഹോമിന്‍റെ അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തവും കസ്റ്റോഡിയന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ്. കോര്‍പ്പറേഷന്‍റെ തൊട്ടടുത്തുള്ള കെട്ടിടം മൂന്നാഴ്ച്ചക്കാലം പൊളിച്ചിട്ടും അറിഞ്ഞില്ല എന്നുള്ള മേയറുടെയും സെക്രട്ടറിയുടെയും നിലപാട് അംഗീകരിക്കാന്‍ പറ്റില്ലന്നും എ.പ്രസാദ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.