തിരുവല്ല : നാലു മാസത്തെ ഗർഭാവസ്ഥയിലുള്ള പശുവിനെ തല്ലി ചതച്ചെന്ന പരാതിയിൽ ഒരാഴ്ച പിന്നിട്ടിട്ടും എഫ്ഐആർ പോലും എടുക്കാതെ പുളിക്കീഴ് പോലീസ് ഉരുണ്ടു കളിക്കുന്നുവെന്ന ആരോപണവുമായി 71 വയസ്സ് പ്രായമുള്ള വൃദ്ധ രംഗത്തെത്തി. മർദ്ദിച്ചവരുടെ ഉന്നത രാഷ്ട്രീയ സ്വാധീനം മൂലം പരിശോധിക്കാനോ ചികിത്സ നൽകാനോ നെടുമ്പ്രം മൃഗാശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. തിരുവല്ല പൊടിയാടി കളത്തിൽ പറമ്പിൽ വീട്ടിൽ വത്സലയാണ് പരാതിക്കാരി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുല്ലു തിന്നാൻ വിട്ട പശുവിനെ രണ്ടുപേർ ചേർന്ന് വടികൊണ്ട് പലതവണ അടിച്ചെന്നും രാത്രി 9 മണിവരെ ഒരു മരത്തിൽ കെട്ടിയിട്ടുവെന്നുമാണ് ഇവർ പറയുന്നത്.
തൊഴുത്തിൽ പശു തിരിച്ചെത്താത്തതിനെ തുടർന്ന് താനും മകളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായി മർദ്ദിച്ചതിനുശേഷം പശുവിനെ ഒരു മരത്തിൽ കെട്ടിയിട്ടതായി കണ്ടത്. തികച്ചും അവശനിലയിൽ കണ്ടതിനാൽ പിറ്റേദിവസം നെടുംപുറം മൃഗാശുപത്രിയിൽ എത്തിയെങ്കിലും പോലീസിൽ പരാതിപ്പെട്ട് എഫ്ഐആറിന്റെ കോപ്പിയുമായി എത്തിയാൽ മാത്രമേ ചികിത്സിക്കാൻ കഴിയുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വൃദ്ധ പറയുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും രസീത് നൽകാനോ എഫ്ഐആറിന്റെ പകർപ്പ് നൽകാനോ പോലീസ് തയ്യാറായില്ല.
ഇക്കഴിഞ്ഞ ദിവസം വൃദ്ധ വീണ്ടും പോലീസ് എത്തി പരാതിയുടെ രസീത് ആവശ്യപ്പെട്ടപ്പോൾ അതു നൽകിയെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭ്യമാക്കിയില്ല എന്നാണ് വൃദ്ധ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും എതിർകക്ഷികളുടെ സ്വാധീനം മൂലം കേസന്വേഷണത്തിൽ പുളിക്കീഴ് പോലീസ് വീഴ്ച വരുത്തുന്നതായി ബോധ്യപ്പെട്ടതിനാൽ ഇന്നലെ തിരുവല്ലാ ഡിവൈഎസ്പിക്ക് വിവരങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി മറ്റൊരു പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.