കൊടുമൺ : കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിതിൻ ജി നൈ നാനെ അകാരണമായി പോലീസ് വീട്ടിൽ നിന്നും കൊല പുള്ളികളെ പിടിക്കുന്നത് പോലെ പിടിച്ച് കൊണ്ട് പോയി ജയിലിൽ അടച്ച പിണറായി സർക്കാരിൻ്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
പ്രകാശ് ജോണിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, എ വിജയൻ നായർ, ലാലി സുദർശൻ, ഗീതാദേവി, സുരേഷ് മുല്ലൂർ, എ ജി ശ്രീകുമാർ, ഐക്കാട് ആർ സി ഉണ്ണിത്താൻ, ഗീവർഗ്ഗീസ് നൈനാൻ, രഘുകുമാർ, ഡി കുഞ്ഞുമോൻ, സുനിൽ ജോർജ്, മോനച്ചൻ മാവേലിൽ, രാധാ മോഹൻ, വിൽസൺ മാത്യൂ, ജോസ് പാണൂർ, സദാനന്ദൻ, ആർ രാജേഷ്, ശിവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.