കോന്നി : എകെജി സെൻ്ററിനു നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി നായർ, വി മുരളീധരൻ, കെ ആർ ജയൻ, തുളസി മണിയമ്മ , എം അനീഷ് കുമാർ, ടി രാജേഷ് കുമാർ, ജിജോ മോഡി, ആർ ഗോവിന്ദ്, ലോക്കൽ ആക്ടിങ്ങ് സെക്രട്ടറി കെ എസ് സുരേശൻ എന്നിവർ സംസാരിച്ചു.
എകെജി സെൻ്ററിനു നേരെ നടന്ന ബോംബാക്രമണം ; സിപിഐ പ്രതിഷേധ പ്രകടനം നടത്തി
RECENT NEWS
Advertisment