പത്തനംതിട്ട : ഇഡിയെ ഉപയോഗിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പക പോക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചും നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉത്പന്നങ്ങളുടേയും വിലവർദ്ധനവിനെതിരെയും രൂപയുടെ മൂല്യ തകർച്ച ഉന്നയിച്ചും യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രസിഡന്റ് അഫ്സൽ വി ഷെയ്ക്കിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾക്ക് മുൻപിൽ കോൺഗ്രസ് മുട്ടുമടക്കില്ലന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. ജിതിൻ രാജ്, ടിനു ആറന്മുള, രതീഷ് കുമ്പനാട്, ടെറിൻ കുഴിക്കാല, സേതുനാഥ് എസ് പുല്ലാട്, പ്രേം സാഗർ, രഞ്ജി നെല്ലാട്, ആൽബിൻ, ജോയൽ കോഴഞ്ചേരി, അമൽ കോഴഞ്ചേരി, അമിത കോഴഞ്ചേരി, ആൽബിൻ നാരങ്ങാനം തുടങ്ങിയവർ പ്രസംഗിച്ചു.