തിരുവല്ല: അക്രമത്തിലൂടെ സിപിഎം പിടിച്ചെടുത്ത എല്ലാ സഹകരണ ബാങ്കുകളും തകര്‍ച്ചയുടെ വക്കിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ മേഖലയില്‍ എല്‍.ഡി.എഫ് 2016 മുതല്‍ അനുവര്‍ത്തിച്ചു വരുന്ന നയം ബാങ്കുകള്‍ കൊള്ളയടിക്കുന്നതിന് ഇടയാക്കി. പണം നിക്ഷേപിച്ചവര്‍ക്ക് തിരികെ ലഭിക്കാത്ത സ്ഥിതിയാണ്. മില്‍മ പോലുള്ള സംഘങ്ങളെയും തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിലൂടെയും കള്ളവോട്ടുകളിലൂടെയും സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്ന സി.പി.എം നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇരുപതോളം സഹകരണ ബാങ്കുകളാണ് അക്രമത്തിലൂടെ സി.പി.എം പിടിച്ചെടുത്തത്. ഇക്കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, കെ.പി.സി.സി ജനറല്‍ സ്വകട്ടറി അഡ്വ. പഴകുളംമധു, അഡ്വ. കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാ ദേവി എക്സ്.എം.എല്‍.എ, കെ.പി.സി.സി സ്രെകട്ടറി അഡ്വ. എന്‍. ഷൈലാജ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍, കണ്‍വീനര്‍ എ. ഷംസുദീന്‍, കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ എ. സുരേഷ് കുമാര്‍, കെ. ജയവര്‍മ, റെജി തോമസ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സതീഷ് ചാത്തങ്കരി, സജി കൊട്ടയ്ക്കാട്, ജേക്കബ് പി. ചെറിയാന്‍, എബ്രഹാം കുന്നുകണ്ടം, രാജേഷ് ചാത്തങ്കരി, വിജയ് ഇന്ദുചൂഡന്‍, രജനി പ്രദീപ്, അനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.