സിനിമയിലും സംഗീതത്തിലുമെല്ലാം പിടിമുറുക്കുകയാണ് എഐ. അടുത്തിറങ്ങിയ സിനിമകളില്‍ പലതിലും എഐയുടെ സാന്നിധ്യമുണ്ടായിരുന്നു. മണ്‍മറഞ്ഞു പോയ നിരവധി ഗായകരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ മുന്നിലെത്തി. ഇപ്പോള്‍ എഐയെക്കുറിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ എഐ സഹായിക്കും. പക്ഷേ പാട്ടിന് ഈണം നല്‍കാന്‍ മനുഷ്യ ഹൃദയവും തത്വജ്ഞാനമുള്ള തലച്ചോറും വേണം. ഗിറ്റാറുമായി സ്‌റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റലൈസേഷനിലൂടെ തെറ്റുകള്‍ക്ക് കൂടുതല്‍ മൂല്യം കൈവരും.- റഹ്മാന്‍ പറഞ്ഞു. താനും എഐയുടെ സഹായം തേടാറുണ്ട് എന്ന് റഹ്മാന്‍ പറഞ്ഞു. തുടക്കത്തിലെ ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചിലസമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിലസമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്. ആ സമയത്ത് ഞാന്‍ ഫോട്ടോഷോപ്പും എഐയും ചേര്‍ത്ത് ഉപയോഗിക്കും.- റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1