ചെന്നൈ: ഹിന്ദു ദൈവം ശ്രീരാമനക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. ശിവശങ്കറിന്റെ പരമാര്‍ശത്തെച്ചൊല്ലി വിവാദം. രാമന്‍ ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്ന പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ചോളരാജവംശത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശിവശങ്കറിന്റെ പരാമര്‍ശം. ചോളരാജവംശത്തിലെ രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. അരിയല്ലൂര്‍ ജില്ലയിലെ ഗംഗൈകൊണ്ടചോളപുരത്തായിരുന്നു പരിപാടി. രാജേന്ദ്രചോളന്റെ പൈതൃകം ആഘോഷിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമില്ലാത്തപലരേയും കൊണ്ടാടേണ്ടിവരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ‘രാജേന്ദ്ര ചോളന്റെ പൈതൃകം എല്ലാവര്‍ഷവും ആഘോഷിക്കണം. അത് ആഘോഷിക്കാതിരുന്നാല്‍, അപ്രസക്തരായ ചിലരെ നമുക്ക് ആഘോഷിക്കേണ്ടിവരും. പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമനുവേണ്ടി ക്ഷേത്രം പണിതതായി അരിയല്ലൂര്‍ എം.എല്‍.എ ചിന്നപ്പ ഇവിടെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.