ന്യൂഡല്‍ഹി : ഖജനാവ് കാലിയാണങ്കെിലും സമ്പത്തിന്റെ ദൂര്‍ത്തിന് സമ്പത്ത് വാരി-കോരി. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്തിന് യാത്രാബത്തയായി ഒന്നര ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ അയച്ച യാത്രാബില്‍ ധനവകുപ്പ് അംഗീകരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെയാണ് ഡല്‍ഹിയില്‍ പ്രതിനിധിയായി
നിയമിച്ചത്.
ആറ്റിങ്ങല്‍ എം.പിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38427 വോട്ടിനാണ് അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേരളത്തിലെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചത്. പ്രത്യേക വാഹനവും രണ്ട് അസിസ്റ്റന്‍റുമാരെയും ഒരു ഓഫിസ് അസിസ്റ്റന്‍റിനേയും അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും പദ്ധതികളും നേടിയെടുക്കുകയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരത്തു നിന്നു ഡല്‍ഹിയിലേക്കും തിരിച്ചും വിമാനത്തില്‍ സഞ്ചരിച്ച വകയിലും മറ്റു യാത്രകളുടെ പേരിലുമാണ് സമ്പത്തിന് ഇത്രയും തുക അനുവദിച്ചത്. സമ്പത്ത് സമര്‍പ്പിച്ച യാത്രാബില്‍ ഡല്‍ഹി റസിഡന്‍സ് കമ്മിഷണര്‍ പൊതുഭരണ വകുപ്പിനു കൈമാറുകയായിരുന്നു. പൊതുഭരണവകുപ്പാണ് ബില്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചത്. സമ്പത്തിന്റെ നിയമന ഉത്തരവില്‍ യാത്രാബത്തയെ കുറിച്ച് പറഞ്ഞിരുന്നില്ല. ഇതുകാരണ മാണ് ബില്‍ റസിഡന്‍സ് കമ്മിഷണര്‍ പൊതുഭരണ വകുപ്പിനു കൈമാറിയത്.