Wednesday, June 26, 2024 10:34 am

മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ കലാമേള ഉദ്ഘാടനം ചെയ്യുന്നത് സെക്യൂരിറ്റി ജീവനക്കാരനും ശുചീകരണ തൊഴിലാളിയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോളേജ് കലാമേളകളില്‍ സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും മുഖ്യാതിഥികളായി എത്തുന്നതാണ് കേരളത്തില്‍ പതിവ്. എന്നാല്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത് കലാലയത്തിന്‍റെ കാവല്‍ക്കാരനായ കുഞ്ഞുമോൻ ചേട്ടനും ശുചീകരണ തൊഴിലാളി അംബികാമ്മയുമാണ്.

തൊഴിലാളി വർഗ്ഗത്തിന്‍റെ കല എന്ന് അര്‍ത്ഥം വരുന്ന ആർട്ടെ പ്രൊലേറ്റേറിയോ എന്ന ക്യൂബന്‍ പദമാണ് കലമേളയുടെ പേരായി കോളേജ് യൂണിയന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ജീവിതം സമരവും സമരം ജീവിതവുമായ തൊഴിലാളികളോട് ഐക്യപ്പെടുന്നതിന് വേണ്ടിയാണ് കലമേളയ്ക്ക് ഈ പേര് നല്‍കിയിരിക്കുന്നത്. ശുചീകരണ തൊഴിലാളികളോട് ജാതിവിവേചനം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചതും ഇതിന് പിന്നാലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനമൊഴിയുകയും ചെയ്ത കാലത്ത് കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ സെക്യൂരിറ്റി ജീവനക്കാരനും ശുചീകരണ തൊഴിലാളിയും എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്പീക്കര്‍ തിരഞ്ഞെടുപ്പ് അല്പസമയത്തിനകം ; ശശി തരൂരടക്കം ഏഴ് എംപിമാര്‍ക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല

0
ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന്...

അപകടകരമായി റോഡരികിൽനിന്ന മരം ആർ.ഡി.ഒ.യുടെ സഹായത്തോടെ മുറിച്ചുനീക്കി

0
പന്തളം : അപകടകരമായി റോഡരികിൽനിന്ന മരം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ...

എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 784-ാം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും...

മണിമലയാറ്റിലെ ജലനിരപ്പുയർന്നു ; ഭീതിയില്‍ ആളുകള്‍

0
മല്ലപ്പള്ളി : രണ്ട് ദിവമായി ഇടവിട്ട് പെയ്യുന്ന മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു....