Saturday, April 26, 2025 8:56 pm

മുടി നല്ല ഉള്ളോടെ വളർത്തിയെടുക്കാൻ ഒരു സിമ്പിൾ ഹെയർ മാസ്ക്

For full experience, Download our mobile application:
Get it on Google Play

മുടി വളർത്താൻ പലതും പരീക്ഷിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഓരോരുത്തർക്കും ഓരോ രീതിയിലുള്ള മുടിയായിരിക്കും. മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള പരിചരണം വളരെ പ്രധാനമാണ്. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ കഴിക്കുകയും അതുപോലെ മുടിയ്ക്ക് പുറമെ നിന്ന് നല്ല സംരക്ഷണം നൽകുകയും ചെയ്യണം. കെമിക്കലുകൾ നിറഞ്ഞ ഉത്പ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ ലഭിക്കുന്ന നാച്യുറൽ വഴികൾ പരീക്ഷിക്കുന്നതാണ് മുടിയ്ക്ക് എപ്പോഴും നല്ലത്. ഇത് മുടിയുടെ സ്വാഭാവിക തിളക്കവും ഭം​ഗിയും കൂട്ടുകയും മുടിയെ നന്നായി വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യും.

ആരോഗ്യത്തിനും സൌന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് മുട്ട. പ്രോട്ടീനുകളുടെ കലവറയാണ് മുട്ടയെന്ന് തന്നെ പറയാം. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ ഏറെ സഹായിക്കാറുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻസ് എന്നിവയൊക്കെ മുടി പൊട്ടി പോകുന്നത് തടയാനും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്തി തിളക്കം കൂട്ടാനും സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എയും ഇയും തലയോട്ടിയെ പോഷിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ്. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് മുടിയെ വേര് മുതൽ അറ്റം വരെ ബലത്തോടെ വളരാനും പൊട്ടി പോകുന്നത് ഒഴിവാക്കാനും സഹായിക്കും.

മുടിയെ മോയ്ചറൈസ് ചെയ്യാൻ ഏറെ നല്ലതാണ് തേൻ. മാത്രമല്ല മുടിയ്ക്ക് തിളക്കം കൂട്ടാനും ഇത് സഹായിക്കാറുണ്ട്. മുടിയ്ക്ക് ആവശ്യമായ ധാരാളം ഘടകങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ഇതൊരു നാച്യുറൽ കണ്ടീഷണറായത് കൊണ്ട് തന്നെ മുടിയുടെ ഘടന മെച്ചപ്പെടുത്താനും എപ്പോഴും നന്നായി കിടക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻസ്, മിനറൽസ്, അമിനോ ആസിഡ്, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയൊക്കെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വരണ്ട മുടിയുള്ളവർക്ക് വളരെ നല്ലതാണ് തേൻ. മുടിയുടെ അറ്റം പിളരുന്നതും അതുപോലെ മുടികൊഴിച്ചിലും മാറ്റാൻ തേൻ സഹായിക്കാറുണ്ട്.

മുടിയ്ക്ക് ഏറെ നല്ലതാണ് വെളിച്ചെണ്ണ. മുടി വളർത്താനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഏറെ സഹായിക്കാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടിയെ നന്നായി പരിപോഷിപ്പിക്കാൻ ഏറെ സഹായിക്കാറുണ്ട്. മുടിയുടെ എല്ലാ കേടുപാടുകളെയും മാറ്റാൻ ഇത് ഏറെ നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് പലരും നേരിടുന്ന പ്രശ്നമാണ്, ഇത് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. ക്യൂട്ടികളിനെ ബലപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വെളിച്ചെണ്ണയ്ക്ക് സാധിക്കാറുണ്ട്. നല്ല ആരോഗ്യമുള്ള മുടി വളർത്താൻ ഓയിൽ മസാജ് വളരെ നല്ലതാണ്.

മുടിയുടെ നീളം അനുസരിച്ച് പായ്ക്ക് തയാറാക്കാനായി രണ്ടോ മൂന്നോ മുട്ട എടുക്കാം. ഇനി ഇതിൻ്റെ വെള്ളയും മഞ്ഞയുമൊക്കെ ചേർത്ത് നന്നായി അടിച്ച് എടുക്കുക. ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം, അത് ഇല്ലാത്തവർക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതിന് ശേഷം 1 ടേബിൾ സ്പൂൺ തേൻ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഈ മാസ്ക് മുടിയുടെ വേരിലും അതുപോലെ മുടിയുടെ തുമ്പത്തുമൊക്കെ ഇട്ട് കൊടുക്കാവുന്നതാണ്. മുടി ചെറുതായി നനച്ചോ അല്ലെങ്കിൽ ഡ്രൈ ഹെയറിലാണെങ്കിലും മാസ്കിടാം. അതിന് ശേഷം ഒരു ഷവർ ക്യാപ്പ് വെച്ച മൂടി വെച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം. കണ്ടീഷണർ ഇടാൻ മറക്കരുത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന്റെ സേവനം അവതാളത്തിൽ

0
കോട്ടയം: ജില്ലയിലെ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന്റെ സേവനം അവതാളത്തിൽ. പിഴ...

ജനങ്ങളെ വരുതിയില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സി.പി.ഐ

0
റാന്നി: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് ജനങ്ങളെ...

ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു

0
റോം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വത്തിക്കാനിൽ നിന്ന് നാല്...

കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി...