Monday, May 12, 2025 8:19 am

നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡ് ; കർശന നടപടിയെന്ന് ആര്യാ രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്.

പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി 9447377477 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിൽ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുകയാണ്. കർക്കശമായ നടപടികൾ സ്വീകരിക്കും. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ സ്ഥാപനം കോര്‍പ്പറേഷൻ പൂട്ടിച്ചിരുന്നു. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പോലീസും കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിയുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
പട്‌ന : ബിഹാറിലെ പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ...

ചൂടിന് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി...

ടിബറ്റില്‍ ഭൂചലനം ; 5.7 മാഗ്നിറ്റ്യൂഡ് തീവ്രത

0
ലാസ : ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന...

എൻജിനിലെ കംപ്രസർ തകരാറിലായ പുറംകടലിൽ തുടർന്നിരുന്ന വിദേശ ചരക്കുകപ്പൽ പുറപ്പെട്ടു

0
വിഴിഞ്ഞം: എൻജിനിലെ കംപ്രസർ തകരാറിലായി ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ തുടർന്നിരുന്ന വിദേശ...