Wednesday, May 14, 2025 9:42 am

പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണി മുഴക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം ; അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ മാസവും കടുവ ഇറങ്ങി രണ്ട് പശുക്കളെ കൊന്നിരുന്നു.

അതിൽ രാജൻ എബ്രഹാമിന്റെ പശുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. പെരുനാട് ബഥനി പുതുവേൽ , കോളാമല, നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുവയുടെ സാന്നിധ്യം നേരത്തെ ഉണ്ടായത്. അന്ന് കടുവയെ പിടിക്കാൻ കൂട് വച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് 18 ദിവസങ്ങളോളം കടുവയുടെ സാന്നിധ്യം ഉണ്ടായില്ല. കടുവ കാട് കയറി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം.

ഇവിടത്തെ ക്ഷീര കർഷകരും തോട്ടം തൊഴിലാളികളും ആശങ്കയിലാണെന്നും കടുവയെ കണ്ടെത്താൻ വിദഗ്ധരെ നിയോഗിക്കണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു .കൂടാതെ വൻകിട തോട്ടം മേഖലയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന അടിക്കാട് കടുവയ്ക്ക് യഥേഷ്ടം സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കി നൽകിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്ന് തോട്ടം ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. റബ്ബർ തോട്ടങ്ങളിലെ കാട് നീക്കം ചെയ്യുന്നതിന് ദുരന്ത നിവാരണ സേനയെ ഉൾപ്പെടെ നിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കളക്ടറോടും ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...

സിനിമാസെറ്റിലെ ലൈംഗികാതിക്രമകേസ് ; ഓസ്കർ ജേതാവായ നടൻ ദെപാർദ്യു കുറ്റക്കാരൻ

0
പാരീസ്: ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ്‌ ദെപാർദ്യുവിന് (76) പാരീസിലെ...

ഇന്ത്യയും പാകിസ്ഥാനും അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും

0
ന്യുഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി....