മുംബൈ: മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിഐഎസ്എസ്) വിദ്യാർഥിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പൊലീസ് റാഗിങ് സംശയിക്കുന്നു. ലഖ്‌നൗ സ്വദേശിയായ അനുരാഗ് ജയ്‌സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹ്യൂമൻ റിസോഴ്‌സ് പ്രോഗ്രാം വിദ്യാർഥിയായ അനുരാഗ് വെള്ളിയാഴ്ച രാത്രി വാഷിയിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയതായി പറയുന്നു. പാർട്ടിയിൽ 150 വിദ്യാർഥികൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കൂട്ടുകാർ ബലമായി വാതിൽ തുറന്നു. തുടർന്ന് വിദ്യാർഥിയെ ചെമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു. ലഖ്‌നൗവിലുള്ള വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബം, എത്തിയ ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടം നടത്താവൂ എന്ന് കുടുംബം അഭ്യർത്ഥിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട് .
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.