പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാനായി തുറന്ന് കൊടുക്കുന്ന അന്നദാന മണ്ഡപത്തിൻ്റെ മുകൾ നില ഹാൾ എ ഡി എം അർജുൻപാണ്ഡ്യൻ, സ്പെഷൽ ഓഫീസർ ആർ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. സന്നിധാനത്ത് ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും സുഗമമായി ദർശന സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അതിൻ്റെ ഭാഗമായാണ് സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അന്നദാന മണ്ഡപത്തിൻ്റെ മുകൾ ഹാൾ തുറക്കുന്നതെന്നും എ ഡിഎം അർജുൻപാണ്ഡ്യൻ പറഞ്ഞു.
അന്നദാന മണ്ഡപ ഹാൾ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
RECENT NEWS
Advertisment