ചേർത്തല: സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു ജനപ്രതിനിധിയായും, ബിസിനസിലും തിളങ്ങിയ നഗരസഭാ കൗൺസിലർ എം. ജയശങ്കറിന് നഗരം കണ്ണീരോടെ വിടനൽകി. ബുധനാഴ്ച രാവിലെയാണ് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജയശങ്കർ (54) മരിച്ചത്. വ്യാപാരമേഖലയിലെ തിരക്കുകളിൽ നിന്നും ജനപ്രതിനിധിയിലേക്കുള്ള വേഷപകർച്ചക്കു വഴിയായത് അദ്ദേഹത്തിന്റെ ജനകീയാടിത്തറ തന്നെയാണ്. സാധാരണക്കാരനെ മനസ്സിലാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് നഗരസഭയിൽ മൂന്നു കൗൺസിലിലേക്കും സ്വതന്ത്രനായി വിജയിക്കാനായത്(കഴിഞ്ഞ കൗൺസിലിൽ ഇടക്ക് സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചിരുന്നു).
വ്യാപാരിയായും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റായും വ്യാപാരികൾക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ചിരുന്ന ജയശങ്കർ നഗരത്തിലെ പ്രശ്നങ്ങളിൽ തലഉയർത്തി പ്രതികരിച്ചിരുന്നു. ആദ്യരണ്ടു തിരഞ്ഞെടുപ്പുകളിലും 11ാം വാർഡിലും 13ാം വാർഡിലും മുന്നണികളെ പിന്തള്ളിനേടിയ വിജയം ജയശങ്കറിന്റെ ജനകീയാടിത്തറക്കുതെളിവായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി തന്നെയാണ് നഗരസഭയിലെത്തിയത്. നഗരസഭയിൽ നിന്നുള്ള ഫണ്ടുകൾക്കായി കാക്കാതെ ജനകീയ പ്രശ്നങ്ങൾക്കു നേരിട്ടു പരിഹാരം കാണുന്ന ജയശങ്കർ സ്റ്റൈൽ ഏറെ ശ്രദ്ധനേടിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033