വളാഞ്ചേരി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടില്‍ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകന്‍ ഹനീന്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടുകാരുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് കുഞ്ഞിനെ കിണറില്‍ നിന്ന് പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍വീണ് മരിച്ചു
RECENT NEWS
Advertisment