Saturday, June 29, 2024 5:45 pm

മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു. മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ്​ ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്​ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇയാളെ വെറുതെവിട്ടത്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ്​ ഇദ്ദേഹം. നേരത്തെ മുത്തച്ഛൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞിരുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചിരുന്നു.

ഇതോടെ കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് അറിയത്തിനെ തുടര്‍ന്നാണ്​ പോലീസ്​ സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്‌കൂട്ടറില്‍ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാലോളി...

രാജ്യത്ത് തന്നെ അപൂര്‍വമായ ശസ്ത്രക്രിയ, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിജയം ; 3 കുട്ടികൾ...

0
കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത്...

പത്തനംതിട്ടയിൽ മകളെ ലൈംഗിക പീഢനത്തിനിരയാക്കിയ പിതാവിന് 98 വർഷം കഠിന തടവും പിഴയും

0
പത്തനംതിട്ട : സ്വന്തം മകൾക്ക് പതിനൊന്ന് വയസ്സ് പ്രായമായ നാൾ മുതൽ...

ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു

0
അഹമ്മദാബാദ്: ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കം മാറും മുന്നേ...