Monday, April 21, 2025 6:10 am

ഒളികല്ല് വന സംരക്ഷണസമതിയില്‍ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഒളികല്ല് വനസംരക്ഷണ സമിതിയില്‍ കേരള വനം വകുപ്പ് കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് മുന്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ റാന്നി എഫ്ഡിഎ സംഘടിപ്പിച്ച ക്യാമ്പ്  കലാകാരന്‍മാരുടെ കൂട്ടായ്മയായ ട്രസ് പാസേഴ്സ് നയിച്ചു. റാന്നി ഡിവിഷനിലെ വിവിധ വന സംരക്ഷണ സമതികളില്‍ നിന്നായി 75 കുട്ടികള്‍ അഞ്ച് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. പ്രകൃതിയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന നിറങ്ങളും , ചായങ്ങളും ഉപയോഗിച്ചുള്ള ചിത്രകല, ശില്പകല, ചുവര്‍ ചിത്ര രചന തുടങ്ങിയ സ്വര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തില്‍ ദൃശ്യകലാ ക്യാമ്പ് വേദിയായി.

കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റാന്നി വനം ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, വടശേരിക്കര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി രതീഷ്, സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി മാനേജര്‍ ലിജോ ജോര്‍ജ്, ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു എസ്.വി നായര്‍, റാന്നി വനം ഡിവിഷന്‍ പിഎഫ്എം കോ ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു, വടശേരിക്കര റെയിഞ്ച് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്, ഒളികല്ല് വനസംരഷണ സമിതി സെക്രട്ടറി സൗമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...