മലപ്പുറം : മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാലിനാണ് നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളത്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1