തിരുവനന്തപുരം: കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയാംകോട് ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിക്കാട് സ്വദേശി ഖദറുദ്ദീന്റെ ഭൂമിയിലാണ് നാടൻ ബോംബ് കണ്ടെത്തിയത്. അടുത്തിടെ ഈ പ്രദേശത്ത് നിന്നാണ് മംഗലപുരം സ്റ്റേഷൻ പരിധിയിലെ ബോംബേറ്, വധശ്രമ കേസുകളിലെ പ്രതിയെ ഒളിവിൽ കഴിയവേ പോലീസ് പിടികൂടിയത്.
കല്ലിനിടയിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നാടൻ ബോംബിൽ ചിരട്ട കമഴ്ത്തിയ നിലയിലായിരുന്നു. ജോലിക്കിടെ തൊഴിലാളികൾ ചിരട്ട എടുത്തപ്പോഴാണ് നാടൻ ബോംബ് കണ്ടത്. വിവരമറിഞ്ഞ് കാട്ടാക്കട പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് കൊണ്ടു പോയി. സ്വാതന്ത്ര്യസമര സേനാനികൾക്കു പതിറ്റാണ്ടുകൾക്ക് മുൻപേ പതിച്ച് നൽകിയ സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്.
ബോംബ് കണ്ടെത്തിയ പുരയിടത്തില്‍ ആൾ താമസം ഇല്ല. ഇവിടെ നേരത്തെ റബർ കൃഷി ചെയ്തിരുന്നു. റബർ മുറിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ ബോംബ് വന്നതെന്നാണ് നിഗമനം. സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച എം.അലിയാരുകുഞ്ഞിനു സർക്കാർ പതിച്ചു നൽകിയ സ്ഥലം ഇപ്പോൾ മകന്‍റെ കൈവശമാണ്. പ്രദേശത്ത് സാമൂഹിക വിരുദ്ധരും ലഹരി മാഫിയയും തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.