ജിസാൻ : വസ്‌ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ജിസാനിനടുത്ത് അബൂഅരീഷിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് തോട്ടപ്പള്ളി ദേവസപ്പറമ്പ് വീട്ടിൽ സുമേഷ് സുകുമാരനാണ് (39) അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്തുവെച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്ത് ഇദ്ദേഹം വസ്ത്രം അലക്കുന്നിനിടെ ഷോക്കേൽക്കുകയായിരുന്നു. റൂമിലുള്ളവർ തിരിച്ചെത്തിയപ്പോൾ വൈദ്യുതാഘാതമേറ്റ് വാഷിംഗ് മെഷീനു സമീപം ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ അടുത്തുള്ള കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഖമീസ് മുശൈത്ത് ആസ്ഥാനമായ അൽഹിഷാം കോൺട്രാക്റ്റിംഗ് കമ്പനിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ടെക്‌നീഷ്യനായി ഒമ്പത് വർഷത്തോളമായി ജോലിചെയ്തുവരികയായിരുന്നു സുമേഷ് സുകുമാരൻ. അടുത്തമാസം നാട്ടിൽ അവധിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. പിതാവ്: സുകുമാരൻ, മാതാവ്: ഷൈനി, ഭാര്യ: കാവ്യ, മകൻ: സിദ്ധാർഥ് (ഏഴ്). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1