Sunday, April 13, 2025 7:38 pm

ആറ്റില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം ; അഞ്ചു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവംത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ആറ്റുകാല്‍ പാടശേരി സ്വദേശി സുരേഷ് (52), മധുസൂദനന്‍ (48), ഉണ്ണിയെന്ന അഖില്‍ ജയന്‍ (28), ചിനുവെന്ന കിരണ്‍ (26), മക്കുവെന്ന ശ്രീജിത്ത് (28) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആറ്റുകാല്‍ കീഴമ്പില്‍ പാലത്തിന് സമീപം ആറ്റില്‍ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് ആറ്റുകാല്‍ പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത ആഘാതമേല്‍ക്കുകയും ചികിത്സയിലിരിക്കെ ആഗസ്റ്റ് 1ന് മരിക്കുകയും ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നത്.

കണ്ണനെ വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് വിളിച്ച് കൊണ്ടുപോയി സുരേഷിന്റെ വീട്ടിലെ മീറ്റര്‍ ബോര്‍ഡില്‍ ഇലക്ട്രിക് വയര്‍ മുഖേന മുളയില്‍ ചുറ്റിയിരുന്ന ചെമ്പ് കമ്പിയില്‍ വൈദ്യുതി ബന്ധിച്ച് ആറ്റിലിടുകയും ചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാന്‍ കണ്ണനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരണ്‍ ഇലക്ട്രിക് സപ്ലൈയുള്ള മുളംകമ്പ് ആറ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേല്‍ക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെ നടന്ന സംഭവത്തില്‍ വൈകുന്നേരം 6.30 ഓടെയാണ് പ്രതികള്‍ കണ്ണനെ ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യുതാഘാതമേറ്റ് ആറ്റില്‍ വീണ് അബോധാവസ്ഥയിലായി എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഡെപ്യൂട്ടികമ്മീഷണര്‍ വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് എ.സി.പി.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം : 8 പേർ മരിച്ചു

0
ആന്ധ്രാ: ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

0
മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി പിവി അൻവർ

0
മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി മുൻ എംഎൽഎ പിവി...

കൊടുമൺ പഞ്ചായത്ത് 11-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം നടന്നു

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് 11-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം...