പാലാ: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജെ.എസ്. ജ്യോതിഷി (25) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിലാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച് സ്കൂട്ടറുമായി ജ്യോതിഷ് വെള്ളിയാഴ്ച വൈകീട്ട് പുലിയന്നൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സുരേഷ്, എ.എസ്.ഐമാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഒ ജസ്റ്റിൻ എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്. തിരുവന്തപുരം മെഡിക്കൽ കോളജ്, പൂന്തുറ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്.