പാലക്കാട്: നെല്ലിയാമ്പതി ചുരത്തിലെ പതിനാലാം മൈലിലാണ് കുരങ്ങുകള്‍ക്ക് നേരെ വാഹനത്തിലിരുന്ന് യുവാവ് മദ്യക്കുപ്പി നീട്ടിയത്. റോഡിനോട് ചേര്‍ന്നുള്ള കല്‍ക്കെട്ടിലിരിക്കുന്ന കുരങ്ങുകള്‍ കൗതുകത്തോടെ കുപ്പിയിലേക്ക് നോക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് കേസെടുത്തത്. അന്വേഷണത്തില്‍ പഴയന്നൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമെന്ന് വ്യക്തമായി. വാഹനത്തിനുള്ളിലുണ്ടായിരുന്നവരും പഴയന്നൂരിലുള്ളവരെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കുരങ്ങുകള്‍ക്ക് നേരെ മദ്യക്കുപ്പി നീട്ടിയവരെ അടുത്ത ദിവസങ്ങളില്‍ വനംവകുപ്പ് ചോദ്യം ചെയ്യും. ഒഴിഞ്ഞ കുപ്പിയാണോ മദ്യമുണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
നെല്ലിയാമ്പതിയില്‍ യാതൊരു കാരണവശാലും മൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കരുതെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇത് പലപ്പോഴും സഞ്ചാരികള്‍ അവഗണിക്കുന്നതായും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും നെന്മാറ ഡിഎഫ്ഒ പറഞ്ഞു. ലഹരി നല്‍കിയെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകും. വന്യജീവി സംരക്ഷണ നിയമപ്രകാരം സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടായത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും അല്ലെങ്കില്‍ ഇരുപത്തി അയ്യായിരം രൂപ വരെ പിഴയൊടുക്കേണ്ടതുമായ കുറ്റമെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. നെല്ലിയാമ്പതി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.