Friday, July 4, 2025 10:44 pm

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി

For full experience, Download our mobile application:
Get it on Google Play

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി. മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാള്‍ ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സുഖ്ദേവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിര്‍ത്തിരുന്നതായും പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് ടെറസില്‍ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടര്‍ന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.

സംഭവം നടന്ന് പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് ഭാവിച്ചത്. രേഖയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛന്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടര്‍ന്ന് രേഖയുടെ സഹോദരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച വയലില്‍ നിന്ന് രേഖയുടെ ബോഡി പുറത്തെടുക്കുകയും ചെയ്തു. വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാര്‍, കമല്‍, ദിനേശ് എന്നിവര്‍ക്കെതിരെയും മാതാപിതാക്കള്‍ക്കെതിരേയും രേഖയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...