തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മാതാപിതാക്കളെ ഉപദ്രവിച്ച് വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൊയ്കമുക്ക് പിണറുവിള വീട്ടില്‍ അനീഷ് (37) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സംഭവം ഉണ്ടായത്. പൊയ്കമുക്ക് തടത്തരികത്ത് വീട്ടില്‍ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. ഇതോടെ അനീഷിന്റെ മാതാപിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അനീഷിന്റെ മാതാപിതാക്കള്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നിരന്തരം മദ്യപാനിയും പരിസരവാസികളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.