അങ്കമാലി: ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ യുവാവ് പൊലീസ് പിടിയിൽ. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അറക്കൽ വീട്ടിൽ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസിൽ കൊയമ്പത്തൂരിൽ നിന്ന് കയറി മട്ടാഞ്ചേരിയിലേക്കാണ് പ്രതി ടിക്കറ്റെടുത്തത്. ബംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.