Thursday, July 3, 2025 10:42 am

മൂർഖനെ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി; കാമുകിയടക്കം മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിൽ 30കാരനായ ബിസിനസുകാരനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഇയാൾക്ക് ലഹരി നൽകി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേർ പിടിയിലായി. ഗൂഢാലോചനയിൽ പങ്കാളിയായ മറ്റു രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ജൂലൈ 15നാണ് ബിസിനസുകാരനായ അങ്കിത് ചൗഹാനെ തൻ്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൽദ്വാനിയിലെ റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു അങ്കിതിൻ്റെ കാർ. അമിതമായ അളവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്നാകാം മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമായി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം പാമ്പിൻ വിഷമാണ് എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്കിതിൻ്റെ കാമുകി മാഹിയിലേക്കെത്തിയത്. മാഹിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ച പോലീസ് പാമ്പ് പിടിത്തക്കാരൻ രമേശ് നാഥുമായി യുവതി നിരന്തരം ഫോൺ സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ പോലീസ് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു. തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ജൂലൈ 14നായിരുന്നു കൊലപാതകം. സംഭവ ദിവസം അങ്കിത് മാഹിയുടെ വീട്ടിൽ പോയിരുന്നു. ഈസമയത്ത് പ്രതികളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ലഹരി നൽകി അങ്കിതിനെ ബോധം കെടുത്തിയ ശേഷമാകാം കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

0
കോഴിക്കോട് : കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര പഞ്ചായത്ത് ഹാളിൽ നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര...

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...