കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോട്ടയം മണിമലയിലാണ് സംഭവം. വെള്ളാവൂർ കടയനിക്കാട് രണ്ടുമാക്കൽപടി വീട്ടിൽ അനന്തു ചന്ദ്രനെയാണ് (22) പോലീസ് അറസ്റ്റ് ചെയ്തത്. അനന്തു ചന്ദ്രൻ പെൺകുട്ടിയെ പലപ്രാവശ്യമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിക്കുകയും വിവരം പറയുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ പിടികൂടി. എസ്.എച്ച്.ഒ ഷാജിമോൻ ബി, എസ്.ഐ മാരായ സാബു ആന്റണി, ജയ്മോൻ, എ.എസ്.ഐ. റോബി ജെ ജോസ്, സി.പി.ഒ സാജുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
RECENT NEWS
Advertisment