തിരുവനന്തപുരം : ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡിൽ സ്ഥാപിച്ച എഐ ക്യാമറ കുടുക്കി. എഐ ക്യാമറയിൽ പതിഞ്ഞ ചിത്രം ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ കുടുബകലഹവും മർദ്ദനവും ഉണ്ടായി. കരമന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവും സ്ത്രീയും ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ചിത്രവും പിഴയും ആർസി ഓണറായ ഭാര്യയുടെ ഫോണിലേയ്‌ക്ക് സന്ദേശം എത്തുകയും ചെയ്തു. ഇതേ തുടർന്ന് സ്‌കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദിച്ചു വഴക്കുണ്ടാക്കി.
വഴിയാത്രക്കാരിയാണെന്നും ലിഫറ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്‌നം തീർന്നിരുന്നില്ലായിരുന്നതായി പോലീസ് പറഞ്ഞു. ഒടുവിൽ തന്നെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും മർദ്ദിച്ചെന്നു ഭാര്യ പരാതി നൽകിയ പരാതിയിൽ ഭർത്താവിനെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചിതോടെ കുടുംബ കലഹങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെ കൂടുകയും ചെയ്യുന്ന സാഹചര്യമാണ്. ഇതുപോലുള്ള സംഭവങ്ങൾ ഉത്തമ ഉദാഹരണങ്ങൾ കൂടിയാണെന്ന് വ്യക്തമാക്കുന്നു.