കൊച്ചി: കൊച്ചിയിൽ യുവതിക്ക് നേരെ ക്രൂരമർദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയുടെ നേതൃത്വത്തിലാണ് മർദിച്ചത്. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പോലീസ് . മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയി വാക്കുതർക്കമുണ്ടാകുകയായിരുന്നു.
ഉടൻ മുറി ഒഴിയണമെന്ന ഉടമ യുവതിയോട് ആവശ്യപ്പെട്ടു.എന്നാൽ അഡ്വാൻസ് തുക നൽകിയാൽ മുറിയൊഴിയാമെന്ന് യുവതിയും പറഞ്ഞു. തുടർന്ന് യുവതിയെ ബെൻ ജോയി മുഖത്തടിക്കുകയും മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടമയെയും ജീവനക്കാരനെയും പോലീസ് പിടികൂടി.