നൃൂഡൽഹി : ലോൺ ആപ്പുകൾ മുഖേന വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും അതുമൂലമുണ്ടാകുന്ന ആത്മഹത്യകളും കേന്ദ്ര സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണെന്ന് എ എ റഹീം എം പി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു എം പി. തൊഴിലില്ലായ്മയും, ജീവിത ചെലവും രാജ്യത്ത് വർദ്ധിച്ച് വരികയാണ്. പച്ചവെള്ളം കുടിച്ച് ജീവിക്കാൻ പോലും ഈ രാജ്യത്ത് ലോൺ എടുക്കേണ്ട അവസ്ഥയാണ് സാധരണക്കാർക്കുള്ളത്. മോദി സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങൾ മൂലം പൊറുതി മുട്ടിയ കർഷകരും, തൊഴിലാളികളും, യുവാക്കളും ബാങ്കുകളിൽ നിന്നും ബാങ്കുകളിലേക്ക് ലോണുകൾക്കായ് ഓടിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ദേശസാൽക്കൃത ബാങ്കുകൾ ഉൾപ്പടെ കോർപ്പറേറ്റുകൾക്ക് ഭീമൻ ലോണുകൾ അനുവദിക്കാനുള്ള മത്സരത്തിലാണ്. സാധാരണക്കാരുടെ ജീവിതത്തെ ഈയൊരു സമീപനം അങ്ങേയറ്റം ദു:സ്സഹമാക്കുന്നു.ഇത്തരമൊരു പശ്ചാത്തലത്തെയാണ് ലോൺ ആപ്പ് മാഫിയകൾ ചൂഷണം ചെയ്യുന്നത്. ലോൺ ആപ്പുകൾ വഴി പണം കടം എടുത്ത ആളുകൾ ഒരു തവണ അടവ് മുടങ്ങിയാലോ ആപ്പ് ഉടമകൾ ആവശ്യപ്പെടുന്ന തുക നൽകാതിരുന്നാലോ, ആപ്പുകൾ വഴി ലഭ്യമാക്കിയ വിവരങ്ങൾ വഴി ഉപഭോക്താവിൻ്റെ മോർഫഡ് ചിത്രങ്ങൾ തയ്യാറാക്കിയും, ഡീപ് ഫെയ്ക്ക് വിഡിയോകൾ പ്രചരിപ്പിച്ചും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു ഇത് ഉപഭോതാവിൻ്റെ ആത്മഹത്യയിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033