Thursday, May 15, 2025 5:23 am

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ഗുജറാത്തിലെ വഡോദരയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രചാരണത്തിനു തുടക്കമിട്ടു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ രണ്ടു സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. അസമിലെ സ്ഥാനാർത്ഥികളെ എ എ പി പിൻവലിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പിൻവലിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കാതെയിരിക്കാനാണ് എന്നാണ് പാർട്ടിയുടെ വിശദീകരണം. ഇലക്ടറല്‍ ബോണ്ടുകളുടെ ദുരൂഹത ഏറുന്നതാണ് രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് കോടികളുടെ ബോണ്ടുകള്‍ വാങ്ങി കൂട്ടിയത്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നത് എന്ന് വ്യക്തമായി.

ചില കമ്പനികൾ ആകെ ലാഭത്തിന്‍റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സർക്കാരിന്‍റെ വൻ കരാറുകൾ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങൾ കോടികൾ ബോണ്ട് വഴി സംഭാവന ചെയ്തത്. അന്വേഷണ ഏജൻസികളുടെ നടപടി നേരിടുന്നവരാണ് കൂടുതൽ ബോണ്ടുവാങ്ങിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫ്യൂച്ചർ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ റഡാറിലുണ്ടായിരുന്നു.

ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളിൽ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രിൽ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിൻ ടണൽ പദ്ധതി ടെണ്ടർ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം. പ്രമുഖ ഫാർമ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്‍ക ലാബോറട്ടറീസ് എന്നിവ 2022 നവംബർ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടർന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട്...

കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

0
കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം...

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...