Saturday, June 22, 2024 2:08 am

പഞ്ചാബ് ലക്ഷ്യമിട്ട് ആം ആദ്മി : 300 യൂണിറ്റ് സൗജന്യ വൈദ്യുതിയടക്കം പ്രഖ്യാപനങ്ങളുമായി കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബിൽ പ്രാരംഭപ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ഇന്ന് ചണ്ഡീഗഢിലെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വൻവാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വെച്ചത്.

പഞ്ചാബിൽ ആം ആദ്മി സർക്കാർ വന്നാൽ 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും, എല്ലാം കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകും. വൈദ്യുതി കുടിശ്ശികകൾ എഴുതി തള്ളും. ദില്ലിയിൽ ഇതേ പദ്ധതികൾ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെച്ചിരുന്നു. അധികാരത്തിൽ വന്നപ്പോൾ അവയെല്ലാം ഞങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇത് കെജ്രിവാളിന്റെ  വാക്കാണ്, ക്യാപ്റ്റന്റെ  വാക്കല്ല. ക്യാപറ്റ്ൻ തന്റെ  ഒരു വാഗ്ദാനവും കഴിഞ്ഞ അഞ്ച് വർഷത്തിൽ പൂർത്തിയാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിനെ പരിഹസിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു.

300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതോടെ പഞ്ചാബിലെ 77 മുതൽ 88 ശതമാനം ജനങ്ങൾക്ക് വരെ സീറോ ബില്ലായിരിക്കും ലഭിക്കുക. ആം ആദ്മി സർക്കാർ വന്നാൽ ഏറ്റവും ഉടനെ തന്നെ ഈ വാഗ്ദാനം ഞങ്ങൾ നടപ്പാക്കും, എന്നാൽ 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതിയെന്ന വാഗ്ദാനം നടപ്പാക്കാൻ ഞങ്ങൾക്ക് മൂന്ന് വർഷത്തെ സമയം നിങ്ങൾ തരണം – കെജ്രിവാൾ പറഞ്ഞു.

ദില്ലിയിലേക്ക് നോക്കൂ. അവിടെ ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കുന്നില്ല. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കുള്ള പ്രദേശം ദില്ലിയാണ്. എന്തു കൊണ്ട് ഇതൊന്നും പഞ്ചാബിൽ സാധ്യമാകുന്നില്ല. ഉയ‍ർന്ന വൈദ്യുതി നിരക്കിന് പിന്നിൽ അഴിമതിയില്ലാതെ മറ്റൊന്നുമില്ല – സ‍ർക്കാരിനെ രൂക്ഷമായി വിമ‍ർശിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...