Tuesday, July 8, 2025 9:06 pm

ആനചികിത്സാ വിദഗ്ദ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി: പ്രശസ്ത ആനചികിത്സാ വിദഗ്ദ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എന്‍ജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായി. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉള്‍പ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സിച്ചിരുന്നത് അവണപ്പറമ്പായിരുന്നു.

വിഷചികിത്സയെക്കുറിച്ച്‌ ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെത്തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തെ ആദരിച്ചു. ഒരുമാസം മുമ്പെ ആയിരുന്നു നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: ഡോ. ശങ്കരന്‍, ഗിരിജ. മരുമക്കള്‍: മഞ്ജു, കൃഷ്ണന്‍ ഭട്ടതിരിപ്പാട്. സംസ്‌കാരം ഇന്ന് രാവിലെ കുമ്പളങ്ങാട് അവണപ്പറമ്പ് മനയില്‍ നടന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യനാമണ്ണിൽ ചെങ്കുളം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽ അജയ് റായിയെ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിൽ...

0
കോന്നി : കോന്നി പയ്യനാമണ്ണിൽ ചെങ്കുളം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽ അജയ്...

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര സംഗമം ജൂലൈ 11ന്

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികള്‍, വന്യജീവി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം...

എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി

0
കണ്ണൂർ: എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി. എസ്എഫ്‌ഐ...