ഡല്‍ഹി : മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ്. അതേസമയം പാർട്ടിക്ക് നെഞ്ചിടിപ്പേറ്റി പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിയും പിന്നിലാണ്.
സീലംപൂര്‍ മണ്ഡലത്തില്‍ ഫലം പ്രഖ്യാപിച്ചതിൽ എഎപിക്കാണ് ജയം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതില്‍ 56 സീറ്റിലും ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. എന്നാൽ ബിജെപി പ്രതീക്ഷിച്ച തിരിച്ചുവരവ് ഡൽഹിയിലില്ല. ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ്.