മല്ലപ്പള്ളി : സംരക്ഷണവേലിയില്ലാത്ത ഉപേക്ഷിക്കപ്പെട്ട പാറമടക്കുളങ്ങൾ അപകടക്കെണിയാകുന്നു. താലൂക്ക് മേഖലയിൽ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ , മല്ലപ്പള്ളി,ആനിക്കാട് കുന്നന്താനം, കല്ലൂപ്പാറ ,പുറമറ്റം പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ 48 പാറക്കുളങ്ങളാണുള്ളത്. ഇപ്പോൾ ഇതിൽ പലതും കുളങ്ങളായിട്ടാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇവയുടെ താഴ്ച 20 അടി മുതൽ 240 അടി വരെ താഴ്ചയുള്ളതിനാൻ അപരിചിതർ കുളത്തിൽ കുളിക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റ് വിനോദങ്ങൾക്കോ എത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. നിർമ്മാണ, ഗാർഹികേതര ആവശ്യങ്ങൾക്കാണ് ഇതിലെ ജലം കൂടുതലായും ഉപയോഗിക്കുന്നത്. കുളത്തിന് സമീപപ്രദേശങ്ങളിൽ ഉള്ളവരിൽ ചിലർ കൃഷിയിടങ്ങൾ നനക്കുന്നതിനും കിണർ റീചാർജിംഗിനും ജലം വിനിയോഗിക്കാറുണ്ട്. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ജലത്തിൽ വെടിമരുന്നിന്റെ രാസ സാന്നിദ്ധ്യം ഇപ്പോഴും ജലത്തിനുള്ളിലുള്ളതിനാൽ ഗാർഹിക ആവശ്യങ്ങൾക്കായി കുളത്തിലെ ജലം ഉപയോഗിക്കുകയില്ല. വേനൽക്കാലത്തും പൊതു അവധി ദിവസങ്ങളിലും മിക്കയിടങ്ങളിലും യുവാക്കളും കുടുംബസമേതമായി ആളുകളും ഇത്തരം വെള്ളക്കെട്ടുകളിൽ നീന്താനും സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനും മീൻ പിടിക്കാനുമായി എത്താറുണ്ട്. ഇത്തരം സംഘങ്ങളുടെ വരവ് പലപ്പോഴും മുങ്ങിമരണങ്ങൾക്ക് ഇടയായിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033