കോന്നി : തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള സ്ഥലങ്ങളിൽ വനഭാഗത്ത് തെരുവ് നായ്ക്കളെയും പൂച്ചകളെയും ഉപേക്ഷിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ഞള്ളൂർ വന മേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന ഭാഗത്താണ് കൂടുതലും ഇവറ്റകളെ ഉപേക്ഷിക്കുന്നത്. പുറത്ത് നിന്നും വാഹനങ്ങളിൽ എത്തുന്നവർ നായ്ക്കളെയും പൂച്ചകളെയും വാഹനത്തിൽ എത്തിച്ച് റോഡിൽ ഇറക്കി വിട്ടിട്ട് പോവുകയാണ് ചെയ്യുന്നത്. പൂച്ചകൾ പലതും വാഹനമിടിച്ച് ചാവുകയും ചെയ്യുന്നുണ്ട്. തെരുവ് നായകൾ ഞള്ളൂരിൽ നിന്നും തൊട്ടടുത്ത പ്രദേശമായ എലിമുള്ളുംപ്ലാക്കലിൽ എത്തുകയും ഇവറ്റകൾ നാട്ടുകാർക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു.
എലിമുള്ളുംപ്ലാക്കൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ഐ എച്ച് ആർ ഡി കോളേജിന് വിട്ടുനൽകിയ പഴയ കെട്ടിടത്തിൽ ആണ് ഈ നായകൾ ഇപ്പോൾ താവളമാക്കിയിരിയ്ക്കുന്നത്. പുലർച്ചെ വ്യായാമത്തിന് ഇറങ്ങുന്നവരെയും ജോലികൾക്ക് പോകുന്നവരെയും എല്ലാം ഈ തെരുവ് നായകൾ ആക്രമിക്കാൻ ഓടിക്കുന്നത് പതിവാണ്. മാത്രമല്ല നായകളെ വനഭാഗത്ത് ഉപേക്ഷിച്ച് പോകുന്നത് പുലി ശല്യത്തിന് കാരമാകുമെന്നും പ്രദേശവാസികൾ പറയുന്നു. വനമേഖലയിൽ പലയിടത്തും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് തെരുവ് നായകളുടെ ശല്യം രൂക്ഷമാക്കുന്നുണ്ട്. പലപ്പോഴും ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്ന നായകളും പൂച്ചകളും ചാക്കിന്‍റെ മൂടി ഏറ്റി ഇടുന്നത് മൂലം ചാവുന്നതും പതിവാണ്. വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033