കൊച്ചി: അഭയ കേസില്‍ വിചാരണ നീട്ടാനാവില്ലെന്ന് സിബിഐ. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജിയെ എതിര്‍ത്താണ് സി ബി ഐ ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്. 27 വര്‍ഷം പഴക്കം ഉള്ള കേസാണെന്നും ഇനിയും നീട്ടി കൊണ്ട് പോകാന്‍ ആവില്ലെന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിചാരണ ആവാമെന്നും ചിലവ് വഹിക്കാവെന്നും അറിയിച്ചു.
സീനിയര്‍ അഭിഭാഷകര്‍ക്കു വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണയില്‍ പങ്കെടുക്കാമെന്നും സാഹായി മാത്രം വിചാരണ കോടതിയില്‍ ഉണ്ടായാല്‍ മതി എന്നും സിബിഐ ചുണ്ടിക്കാട്ടി. കാലത്തിനു ഒപ്പം മാറാന്‍ തയ്യാര്‍ ആവണം എന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടു പോയല്ലേ തീരൂ എന്ന് അഭിപ്രായപ്പെട്ടു. കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അത് വരെ വിചാരണ മാറ്റിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.