റാന്നി: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതിയുമായി ബന്ധപ്പെട്ട് റാന്നി പഴവങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിലൂടെ ഗ്രാമ പഞ്ചായത്തിലെ നീരാട്ട് കാവ്, ഉതിമൂട്, പഴവങ്ങാടി, അയിരൂർ, ചെറുകോൽ, അങ്ങാടി എന്നീ ട്രൈബൽ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് അടിസ്ഥാനരേഖകൾ നൽകി.
ക്യാമ്പിലൂടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ആരോഗ്യ ഇൻഷുറൻസ് കാർഡും ജനന സർട്ടിഫിക്കറ്റും നൽകി. എഴുപത്തി നാലു പേരുടെ ആധാർ അപ്ഡേഷൻ നടത്തി. കൈവശമായ രേഖകൾ ഏതെങ്കിലും സന്ദർഭത്തിൽ നഷ്ടപ്പെടാൻ ഇടയായാൽ വീണ്ടെടുക്കുന്നതിനായി രേഖകൾ ഡിജിറ്റൽ രീതിയിൽ സൂക്ഷിച്ചു വെയ്ക്കുന്ന ഡിജി ലോക്കർ സംവിധാനത്തിലൂടെ രേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കി.
ക്യാമ്പിന്റെ ഉദ്ഘാടനം റാന്നി പഴവങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചാക്കോ വയനാട്ട്, ഷെർലി ജോർജ്, അംഗങ്ങളായ റൂബി കോശി, ഷൈനി പുളിക്കൽ, ഐ. ടി. മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ കെ. ധനേഷ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. നിസാർ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ജില്ലാ കോ. ഓർഡിനേറ്റർ ഡെന്നിസ് ജോൺ, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ. ഓർഡിനേറ്റർ എസ്. ഷിനു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭരണ കേന്ദ്രം, ഐ. ടി. മിഷൻ, പട്ടിക വർഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത്, സിവിൽ സപ്ലൈസ്, ആരോഗ്യ സുരക്ഷ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033