Sunday, June 30, 2024 8:25 pm

എബിസിഡി പദ്ധതി : ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ ക്യാമ്പുകള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതി 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിനായി ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ ക്യാമ്പുകള്‍ നടത്തും. എബിസിഡി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആദിവാസി മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ എബിസിഡി പദ്ധതിയിലൂടെ ഒരു മാസ കാലയളവിനുളളില്‍ നല്‍കി പദ്ധതി 100 ശതമാനം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ചുവെയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പുകളോടനുബന്ധിച്ച് സജ്ജീകരിക്കും. ആദിവാസി വിഭാഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെയും പതിനെട്ടു വയസിനു മുകളിലുളളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഇലക്ഷന്‍ വിഭാഗത്തെയും ചുമതലപ്പെടുത്തി. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് എബിസിഡി ക്യാമ്പിന്റെ ഭാഗമായി പ്രത്യേക കാമ്പയിന്‍ രീതിയിലൂടെ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുളള ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കി.

പദ്ധതി ക്യത്യസമയത്തുതന്നെ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് എബിസിഡി ക്യാമ്പിലൂടെയും അല്ലാതെയും സൗകര്യപ്രദമായ രീതിയില്‍ രേഖകള്‍ വകുപ്പുകള്‍ നല്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവരെ കളക്ടര്‍ ചുമതലപ്പെടുത്തി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെ ജില്ലയിലെ വിവിധ ആദിവാസി സങ്കേതങ്ങളില്‍ ക്യാമ്പ് നടക്കും. ഇതനുസരിച്ച് ജൂണ്‍ 13 ന് അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളില്‍ നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ, ചൊള്ളനവയല്‍, കുടമുരുട്ടി, വലിയപതാല്‍, കരികുളം, നാറാണംമൂഴി പുതിയകോളനി എന്നീ ട്രൈബല്‍ കോളനികളില്‍ ഉള്ളവര്‍ക്കും 15ന് റാന്നി പഴവങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി, അയിരൂര്‍ പഞ്ചായത്തുകളിലെ നീരാട്ട്കാവ്, ഉതിമൂട്, പഴവങ്ങാടി, അയിരൂര്‍, ചെറുകോല്‍, അങ്ങാടി എന്നീ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്യാമ്പ് നടക്കും.

17ന് അട്ടത്തോട് കിഴക്കേക്കര ഇഡിസി കമ്യൂണിറ്റി ഹാളില്‍ പെരുനാട് പഞ്ചായത്തിലെ അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ളാഹ, വേലംപ്ലാവ് എന്നീ ട്രൈബല്‍ കോളനികള്‍ക്കും 20 ന് ചിറ്റാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചിറ്റാര്‍ പഞ്ചായത്തിലെ കൊടുമുടി, പാമ്പിനി, വേളിമല എന്നീ ട്രൈബല്‍ കോളനികള്‍ക്കും 23ന് കോന്നി പഞ്ചായത്ത് ഹാളില്‍ പ്രമാടം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കൈതക്കര, തണ്ണിത്തോട് പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും 27ന് മല്ലപ്പള്ളി സിഎംഎസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പട്ടികവര്‍ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും 30ന് മഹാനിമല കമ്യൂണിറ്റി ഹാളില്‍ മഹാനിമല, കൈരളിപുരം, ഓമല്ലൂര്‍ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ക്യാമ്പ് നടക്കും.

ജൂലൈ നാലിന് മൂഴിയാര്‍ കെഎസ്ഇബി ഹാളില്‍ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ ട്രൈബല്‍ കോളനിക്കും ആറിന് അരുവാപുലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അരുവാപുലം പഞ്ചായത്തിലെ ആവണിപ്പാറ, കാട്ടത്തി, കൊക്കാത്തോട് ട്രൈബല്‍ കോളനിക്കും എട്ടിന് അരയാഞ്ഞിലിമണ്ണ് എല്‍പിസ്‌കൂളില്‍ പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ ട്രൈബല്‍ കോളനിക്കും 11 ന് പത്തനംതിട്ടയില്‍ പള്ളിക്കല്‍, പത്തനംതിട്ട, അടൂര്‍ പ്രദേശങ്ങളിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ക്യാമ്പ് നടക്കും.

എബിസിഡി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, ഐടിമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ സാബു ജോഷ്വാ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡെന്നീസ് ജോണ്‍, ബിഎസ്എന്‍എല്‍ പ്രതിനിധി ടി.എസ്. പ്രദീഷ് എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഗർഭാശയ ക്യാൻസർ ഭയമല്ല ജാഗ്രതയാണ് വേണ്ടത്’ ; ക്യാൻസർ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

0
പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആൻഡ് സേഫ്ന്റെയും അഭിമുഖ്യത്തിൽ...

ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു

0
തൃശൂർ : ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു. ഒരുമനയൂർ ആറാം വാർഡ്...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രം നാളെ തുറക്കും

0
കോന്നി : മഴ ശക്തമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന്...

പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ നടന്നു

0
കോന്നി : ഹെഡ്‌ലോഡ് തൊഴിലാളികൾക്ക് നൽകേണ്ട 26 എ കാർഡ് നൽകാത്ത...