ആലപ്പുഴ : ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ എക്സൈസ് എംഡിഎംഎയുമായി പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശി 20 വയസുള്ള ഷാരോൺ വർഗീസ് ആണ് അറസ്റ്റിൽ ആയത്. ഇയാൾ ദീർഘനാളായി ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വയലാറിൽ നിന്ന് 0.250 എംഡിഎംഎ യുമായി പിടികൂടിയത്. “വാടാ മോനെ പറക്കാം” എന്ന കമ്മ്യൂണിറ്റി പേജ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ഇതിൽ അംഗമായിരുന്ന എഴായിരത്തോളം പേർ എക്സൈസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാളായിരുന്ന ചേർത്തല സ്വദേശി വിഷ്ണുവിനെ എക്സൈസ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊമേഴ്സ്യൽ ക്വാണ്ടിറ്റി എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ജി ഉണ്ണികൃഷ്ണൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി എം, നവീൻ ബി എന്നിവരും, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്, വർഗീസ് പയസ് എന്നിവരും ഉണ്ടായിരുന്നു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.