Sunday, April 6, 2025 6:43 pm

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. ഇ​പ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പോ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സൗ​ക​ര്യം പി​ന്നീ​ട​റി​യി​ക്കു​ന്ന​താ​ണ്.

എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം?

കോ​വി​ന്‍ ( https://www.cowin.gov.in ) പോ​ര്‍​ട്ട​ല്‍ വ​ഴി​യും ആ​രോ​ഗ്യ സേ​തു ആ​പ്പ് വ​ഴി​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഫോ​ട്ടോ ഐ​ഡി കാ​ര്‍​ഡി​ലു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​താ​ണ്.

ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പാ​യി മൊ​ബൈ​ല്‍ ന​മ്പ​റി​ന്‍റെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​ടി​പി പ​രി​ശോ​ധ​ന ന​ട​ത്തും. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ പ​ട്ടി​ക​യും ഒ​ഴി​ഞ്ഞ സ്ലോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന തീ​യ​തി​യും കാ​ണാ​നാ​കും. അ​ത​നു​സ​രി​ച്ച്‌ ല​ഭ്യ​മാ​യ സ്ലോ​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ബു​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ‌

ര​ജി​സ്‌​ട്രേ​ഷ​നു​ശേ​ഷം ആ ​വ്യ​ക്തി​ക്കാ​യി ഒ​രു അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്ക​പ്പെ​ടും. ഒ​രു മൊ​ബൈ​ല്‍ നമ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ഒ​രു വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി നാ​ല് ഗു​ണ​ഭോ​ക്താ​ക്ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​താ​ണ്. അ​തേ​സ​മ​യം ഓ​രോ ഗു​ണ​ഭോ​ക്താ​വി​ന്‍റേ​യും ഐ​ഡി കാ​ര്‍​ഡ് ന​മ്പ​ര്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം.

വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​തു​വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ​യും അ​പ്പോ​യ്‌​മെ​ന്‍റി​ന്‍റേ​യും രേ​ഖ​ക​ള്‍ എ​ഡി​റ്റു ചെ​യ്യാ​നോ ഇ​ല്ലാ​താ​ക്കാ​നോ ക​ഴി​യും. ഗു​ണ​ഭോ​ക്താ​വി​ന്‍റെ പ്രാ​യം 45 വ​യ​സ് മു​ത​ല്‍ 59 വ​യ​സ് വ​രെ​യാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്ലി​പ്പ് അ​ല്ലെ​ങ്കി​ല്‍ ടോ​ക്ക​ണ്‍ ല​ഭി​ക്കും. അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും. യ​ഥാ​സ​മ​യം ഗു​ണ​ഭോ​ക്താ​വി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ നമ്പ​റി​ല്‍ ഒ​രു സ്ഥി​രീ​ക​ര​ണ എ​സ്‌എം​എ​സ് ല​ഭി​ക്കും.

ഓ​പ്പ​ണ്‍ സ്ലോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കോ​വി​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​തൊ​രു ഗു​ണ​ഭോ​ക്താ​വി​നും അ​വ​രു​ടെ മു​ന്‍​ഗ​ണ​ന​യും സൗ​ക​ര്യ​വും നോ​ക്കി എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​വി​ടെ​യും ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച്‌ ഒ​രു സ്ലോ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാ​നും ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും. ആ​ദ്യ ഡോ​സ് ബു​ക്ക് ചെ​യ്യുമ്പോ​ള്‍ ത​ന്നെ ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ഓ​ട്ടോ​മാ​റ്റി​ക്കാ​യി ല​ഭ്യ​മാ​കു​ന്ന​താ​ണ്.

വാ​ക്‌​സി​നെ​ടു​ക്കാ​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​തു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം. 45 വ​യ​സ് മു​ത​ല്‍ 59 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ ഒ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്ത മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐടി സ്ഥാപനത്തിലെ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

0
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. കോട്ടയം...

പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

0
കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി...

കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം ; നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി

0
കൊല്ലം : കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെ പുതിയ...

ഓപ്പറേഷൻ ഡി-ഹണ്ട് : 179 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രിൽ 5) സംസ്ഥാന വ്യാപകമായി...