പത്തനംതിട്ട : രാഷ്ട്രീയരംഗത്തടക്കം സമൂഹത്തില്‍ എല്ലാ തുറകളിലും വ്യക്തി ബന്ധങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് മൂല്യച്ചുതി സംഭവിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. എബ്രഹാം ജോര്‍ജ്ജ് പച്ചയിലിന്റെ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥ രാഷ്ട്രീയക്കാരോടുപോലും തികഞ്ഞ സൗഹൃദവും വ്യക്തിബന്ധങ്ങളും കാത്തു സൂക്ഷിച്ച അദ്ദേഹത്തിന്റെത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയായിരുന്നു എന്നും പി.ജെ. കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, നിര്‍വ്വാഹക സമിതി അംഗം അഡ്വ. കെ. ജയവര്‍മ്മ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, സജി കൊട്ടക്കാട്, റോജിപോള്‍ ഡാനിയേല്‍, അഡ്വ. സുനില്‍ എസ്. ലാല്‍, സുനില്‍ പുല്ലാട്, അഡ്വ. സി.കെ ശശി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, സലിം. പി. ചാക്കോ, അഡ്വ. ജോര്‍ജ്ജ് എബ്രഹാം പച്ചയില്‍, റനീസ് മുഹമ്മദ്, എം.ആര്‍ രമേശ്, പി.കെ ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. എബ്രഹാം ജോര്‍ജ്ജ് പച്ചയിലിന്റെ സ്മരണക്കായി ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.