തിരുവനന്തപുരം: യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന 5 പേര്‍ കൂടി പിടിയില്‍. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ചവശനാക്കി എറണാകുളത്തെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിനെ തുടര്‍ന്ന് യുവതി കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ നാക്കില്‍ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് ലക്ഷ്മിപ്രിയ.