തിരുവനന്തപുരം : സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടി (52) നെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റു ചെയ്തത്. സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്പിലിനു സമീപം സ്പെഷ്യല്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരു ത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍
RECENT NEWS
Advertisment