കോഴിക്കോട് : ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ചയാണ് സംഭവം. രാവിലെ കോഴിക്കോട് മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസില്‍ ട്യൂഷന്‍ ക്ലാസിന് പോയ വിദ്യാര്‍ത്ഥിനിയെയാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് അറസ്റ്റിലായത്. അതിരാവിലെ ആയതിനാല്‍ ബസ്സില്‍ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തുകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടത്. എന്നാല്‍ ഇവിടെ ബസ് നിര്‍ത്താതെ കല്ലായി റോഡില്‍ നിന്നും മാറി ആനിഹാള്‍ റോഡില്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. ബസ്സിന്റെ മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിലായതിനാല്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല.
ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
RECENT NEWS
Advertisment