Saturday, April 19, 2025 8:57 pm

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോ.മഹേഷ് പരമേശ്വരന്‍ നായര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സുഹൃത്തായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകനും ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരനുമായ ഡോ.മഹേഷ് പരമേശ്വരന്‍ നായര്‍ പിടിയില്‍. മഹേഷിനെ പിടികൂടിയത് തിരുവനന്തപുരം കരമന പോലീസാണ്. ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് കേസ്.

കഴിഞ്ഞ ഏപ്രിലില്‍ യുവതിയും അച്ഛനും കോവിഡ് ബാധിതരാകുകയും അച്ഛന് ഹൃദയാഘാതം കൂടി ഉണ്ടായതിനാല്‍ ആദ്യം പാങ്ങോട് എസ്‌ കെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വസ്ത്രമെടുക്കാന്‍ വീട്ടിലെത്തിയ മഹേഷ് പി.പി.ഇ കിറ്റ് ധരിച്ച് നിന്ന കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

എതിര്‍ത്ത യുവതിയോട് വിവാഹം കഴിച്ചോളാമെന്ന് പറയുകയും യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ പി.പി.ഇ കിറ്റ് വലിച്ചുകീറുകയും ബലാല്‍കാരമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ക്കും ഇയാള്‍ വാക്ക് കൊടുത്തു. എന്നാല്‍ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അതേസമയം ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയ്ക്ക് ഇയാള്‍ വിവാഹ വാഗ്ദനം നല്‍കിയത്. ഇതിന് മുന്‍പ് മറ്റ് പല യുവതികള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും പിന്നീട് പരാതിക്കാരിയായ യുവതി മനസിലാക്കുകയായിരുന്നു.

പീഡനശേഷം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മഹേഷ് തന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം അയച്ചുകൊടുക്കുകയാണ് ചെയ്തത്. തന്നെ ജാതി പറഞ്ഞും അസഭ്യം വിളിച്ചും അധിക്ഷേപിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെയ്സ് ബുക്കിലൂടെയാണ് മഹേഷ് യുവതിയെ പരിചയപ്പെടുന്നത്. യുഎസ്ടി ഗ്ലോബലിലെ ഐടി എന്‍ജിനീയര്‍ ആണെന്നാണ് അയാള്‍ യുവതിയോട് സ്വയം പരിചയപ്പെടുത്തിയത്. സാമൂഹ്യസേവനത്തില്‍ താല്‍പര്യമുള്ള യുവതി മഹേഷിനോടൊപ്പം പല സേവനപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.

മഹേഷിന്റെ ഹോപ്പ് എന്ന സംഘടന നിര്‍ധനരായ നിരവധിപേര്‍ക്ക് വീടുകള്‍ വച്ചുകൊടുത്തും നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹങ്ങള്‍ നടത്തിയും ചാരിറ്റി രംഗത്ത് ശ്രദ്ധേയമാണ്. ഈ ഒരു പ്രവര്‍ത്തന ശൈലിയാണ് സേവനതല്‍പരയായ യുവതിയെ മഹേഷിനോട് അടുപ്പിച്ചതും. അതിന് ശേഷമാണ് മഹേഷ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.
യുവതി ദളിതാണെന്ന് അറിയാമായിരുന്നു. അതിന് ശേഷം അവര്‍ ഒരുമിച്ചുപോകുന്ന പരിപാടികളിലൊക്കെ ഭാര്യയെന്ന നിലയിലാണ് മഹേഷ് യുവതിയെ പരിചയപ്പെടുത്തിയിരുന്നത്.

മഹേഷിന്റെ യഥാര്‍ത്ഥ കുടുംബത്തെ അയാള്‍ പുറത്തുകാണിച്ചിരുന്നില്ല. വിവാഹിതനാണെന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പോലും അയാള്‍ മറച്ചുപിടിച്ചിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകന്റെ മുഖംമൂടിയണിഞ്ഞ് സമൂഹത്തില്‍ വിലസുകയാണ് ഈ പീഡനവീരനായ മഹേഷ് പരമേശ്വരന്‍ നായര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ രണ്ടര വയസുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

0
തൃശൂർ: കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ...

കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി

0
വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കോഴിക്കോട് വടകര...

അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ പിടിയിലായി

0
മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ...

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി ; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ അടിയന്തിര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട്...